Wednesday 14 November 2018

കൺമണി part 2

ഓരോ കാലടികളും റൂമിലേക്കുള്ള ദൂരം കുറച്ചു…. രേഖയുടെ ഉച്ഛോശ്വാസത്തിന്റെ ഗതി ഉയർന്നു….. അടച്ചിട്ട ആ മുറിയിലേക്ക് കയറിയ രേഖക്ക് മുന്നിലൂടെ ഒരു നിഴൽ മറയുന്നതുപ്പോലെ തോന്നി……. അവളുടെ കണ്ണുകൾ അവിടെയാകെ പരതി…. മനസിലെ ഭീതി കൂടി വരുന്നതു പോലെ….. നിരാശയോടെ പിൻവലിയാൻ ശ്രമിക്കുമ്പോഴാണ് കണ്ണുകൾ അതിൽ ഉടക്കിയത്….. കട്ടിലിനടിയിൽ നിന്ന് ഒരാളനക്കം……. അതേ ആ നിഴൽ അങ്ങോട്ട് തന്നെയാണ് മറഞ്ഞത്….. സകല ധൈര്യവും സoഭരിച്ച് രേഖ കട്ടിലിനടിയിലേക്ക് നോക്കിയതും ,നിശബ്ദതയെ കീറി മുറിച്ച് ഒരു വലിയ അലർച്ചയോടെ രേണു കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റോടി…
എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്തംഭതയായി ഒരു നിമിഷം രേഖയും….
ആ അലർച്ച അവസാനിച്ചത് നളിനിയമ്മയുടെ മാറിലേക്ക് ബോധരഹിതയായി രേണു വീണതോട് കൂടിയായിരുന്നു….
അവളേയും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴും രേഖയ്ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലായിരുന്നു….
തന്റെ പ്രിയ സുഹൃത്തായ ഡോക്ടർ ദേവികയിലൂടെ തന്റെ മകൾ രേണു ഏതോ ഒരു കാമഭ്രാന്തന്റെ കൈകളാൽ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു എന്ന വിവരം അറിഞ്ഞപ്പോൾ ഏതൊരു അമ്മയേയും പോലെ തളർന്നിരുന്നു പോയി രേഖ…
മുന്നിലെ നിറങ്ങളെല്ലാം മായുന്നതുപ്പോലെ …ശരീരത്തിനാകെ ഒരു വിറയൽ…. എ സി യുടെ ഊഷ്മളതയിലും അവളാകെ വിയർത്ത് കുളിച്ചു….
ഡോക്ടർ ദേവികയുടെ കൈകൾ തോളിൽ പതിച്ച നിമിഷം ഇതുവരെ അടക്കി വെച്ച സങ്കടങ്ങൾ എല്ലാം കണ്ണുനീരായി പെയ്യ്തിറങ്ങുകയായിരുന്നു….
“എനിക്ക് എന്റെ രേണുവിനെ കാണണം ദേവി ……. എന്റെ മകൾ ഇത്രയും വലിയ പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഞാൻ അറിയാതെ പോയല്ലോ”
രേഖയെ സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ദേവികുഴങ്ങി…..
ഒബ്സർവേഷൻ റൂമിനു പുറത്ത് തകർന്ന മനസ്സുമായി നിൽക്കുന്ന നളിനിയമ്മയുടെ മുഖത്തേയ്ക്ക് നോക്കുവാൻ പോലും രേഖ അശക്തയായിരുന്നു…..
“കുഞ്ഞേ…. എത്ര പ്രാവിശ്യം കൺമണിയിൽ കണ്ട്തുടങ്ങിയ മാറ്റങ്ങൾ കുഞ്ഞിനോട് പറഞ്ഞതാണ് ഞാൻ….. അന്ന് അതൊക്കെ കുഞ്ഞ് നിസാരമായി കണ്ടു…. പെറ്റിട്ടതുമുതൽ അറിയുന്നതാ എന്റെ കണ്മണിയെ ഞാൻ… മുലകൊടുത്തിട്ടില്ലെന്നെയുള്ളൂ…. വളർത്തി എടുത്തത് എന്റെ ഈ കൈകൾ കൊണ്ടാ”…. അവൾ ആരെയോ ഭയക്കുന്നുണ്ടായിരുന്നു…. അവൻ തന്നെയാവണം….” വാക്കുകൾ മുഴുവനാക്കാൻ ആ അമ്മയ്ക്കായില്ല… കണ്ഡമിടറി സ്വരം താണുപ്പോയി… പിന്നെ ഒരു വിങ്ങൽ മാത്രം….
”ശരിയാണ്…. എപ്പോഴൊക്കെയോ ഞാൻ എന്റെ രേണുവിനെ മറന്നു…. സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള മത്സരത്തിൽ ബലിയായത് എന്റെരേണുവാണോ…. ദൈവമേ ” …..
” ഒരു ഏറ്റുപ്പറച്ചലിനോ മനസ്താപത്തിനോ ഇനി സ്ഥാനമില്ല… എങ്കിലും മാപ്പ് തരൂ അമ്മേ എനിക്ക് “….
വിറയാർന്ന വാക്കുകളോടെ രേഖ നളിനിയമ്മയുടെ കാൽക്കൽ വീണു കരഞ്ഞു…
ആ കുഞ്ഞു മിഴികൾ തുറക്കുന്നതും കാത്ത് നളിനിയമ്മക്കൊപ്പം രേഖയും രേണു കിടക്കുന്നതിനരികെ നിന്നു… മയക്കത്തിനിടയിലും അവളുടെ ചുണ്ടുകൾ ചലിക്കുന്നത് അവ്യക്തമായി കേൾക്കാം…
” മോളെ വിട്…. മോൾക്ക് നോവുന്നു… ”
“മാതൃത്വത്തിനേറ്റ പ്രഹരം… വെറുതെ വിടരുത് കുഞ്ഞേ… ആരായാലും വെറുതെ വിടരുത് ”
ജ്വലിക്കുന്ന കണ്ണുകളോടെ നളിനിയമ്മ പറഞ്ഞപ്പോൾ രേഖയിലെ തീജ്വാല ഒന്നു കൂടെ ആളിപ്പടരുകയായിരുന്നു……
“നമ്മുടെ കൂടെപ്പടിച്ച സ്വാമസുന്ദരത്തിനെ നീ ഓർക്കുന്നുണ്ടോ???”
അവനിപ്പോൾ ഈ സിറ്റിയിലുണ്ട്….സ്ഥലമാറ്റം കിട്ടി വന്നതാണ്….. ” ദേവി പറഞ്ഞപ്പോൾ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല…
“അതേ എസ്.പി സോമസുന്ദരം അവനെ തന്നെയാണ് ഇത് ഏൽപ്പിക്കേണ്ടത്…. കൈ വെച്ച ഒരു കേസ് പോലും തെളിയിക്കാതെ ഇരുന്നിട്ടില്ല…. തെളിയിച്ച കേസിലെ പ്രതികളെ പിന്നെ ഈ ലോകം കണ്ടിട്ടുമില്ല”….
ആയിരം കൊലയാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന നമ്മുടെ നീതിപീഠത്തിൽ ,കൊലയാളികൾ രക്ഷപ്പെടുന്നു… നിരപരാധികൾ ഇരകളായി മാറ്റപ്പെടുന്നു… എന്തൊരു അരാചകത്വം…
ഈ സമൂഹമാധ്യമങ്ങളിൽ വെറും ഒരു ഇരയായി മാറാൻ ഞാൻ എന്റെ മകളെ വിട്ടു കൊടുക്കില്ല”…..
ഉടനെ തന്നെ സുന്ദരത്തിന് ദേവി വിവരങ്ങൾ കൈമാറി..
“രഹസ്യമായൊരു അന്വേഷണ മുറ തന്നെയാണ് ഇവിടെ ഉചിതം… പത്ത് ദിവസങ്ങൾക്കകം ഞാൻ അയാളെ പിടിച്ചിരിക്കും….. എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു”…. സുന്ദരത്തിന്റെ വാക്കുകൾ ദൃഢമായിരുന്നു…
ഒരു പോള കണ്ണടയ്ക്കാതെ രാവും പകലും രേഖ, തന്റെ മകളുടെ കൂടെ ഇരിന്നു… അവർക്ക് ശക്തിയായി നളിനിയമ്മയും… നളിനിയമ്മയുടെ കൺമണിയിൽ വ്യത്യാസങ്ങളുണ്ടെന്ന് ഡോക്ടർ ദേവിക പറഞ്ഞദിവസം തന്നെയാണ് രേഖയുടെ മൊബൈലിലേക്ക് ഒരു കോൾ വന്നത്…
“Sp സോമസുന്ദരം കോളിംഗ് ”
വളരെ പ്രതീക്ഷയോടെ രേഖ സംസാരിച്ച് തുടങ്ങി…
“പ്രതിയെ കണ്ടെത്തിയിട്ടുണ്ട് … ഇവിടെ വരെ ഒന്നു മോളെയും കൂട്ടിവരണം… മോളുടെ ആരോഗ്യാവസ്ഥയിൽ പുരോഗമനം ഉള്ളതുകൊണ്ട് ഡോക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്… രഹസ്യയായി അന്വേഷിച്ച കേസ് ആയതു കൊണ്ട് ഹെഡ്ക്വോട്ടേഴ്സിലേക്ക് എത്തണ്ട… അതിനു മുമ്പ് വിളിച്ചാൽ മതി.. ഞങ്ങൾ വന്നു കൊണ്ടുവന്നോളാം “….
ഉടനെ തന്നെ അവർ പോലീസ് ഹെഡ്ക്വോട്ടേഴ്സ് ലക്ഷമാക്കി കുതിച്ചു.. തന്റെ മകളുടെ കൗമാരത്തെ നശിപ്പിച്ചവനെ… തന്റെ സ്വപ്നങ്ങളെ തകർത്തവനെ കാണാൻ….
ആരും കാണാതെ ഒരു മൂർച്ച ഏറിയ കഠാരയും രേഖ കൈയ്യിൽ കരുതി….
നിമിഷങ്ങൾക്കകം സുന്ദരന്റെ സംഘം അവരെ ചിതലരിച്ചു തുടങ്ങിയ ഒരു പഴയ വീട്ടിലെത്തിച്ചു…..
”സുന്ദരം പറയൂ.. എവിടെയാണയാൾ… എനിക്കവനെ ഈ കഠാര കൊണ്ട് വലിച്ച് കീറണം.. പറയൂ സുന്ദരം”
….. രേഖ കാളീ രൂപിണിയായി സംഹാരത്തിനൊരുങ്ങീ….
ജനാലയോട് ചേർന്ന് നിൽക്കുന്ന നര ബാധിച്ച ഒരു മധ്യവയസ്കനെ കാണിച്ച് സുന്ദരം പറഞ്ഞു
“ഇവനാണ്, ഈ റാസ്ക്കൽ ആണ്.. ഒരു കുഞ്ഞിനെയല്ല …. അങ്ങനെ എത്രയോ കുഞ്ഞുങ്ങളെ ഇവൻ ഇരയാക്കി “ഇതും പറഞ്ഞ് സുന്ദരം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു…….
അടിയുടെ ആഘാതത്തിൽ അയാൾ മറഞ്ഞു വീണു…. വായിൽ നിന്ന് രക്തം വാർന്നൊലിച്ചു…….. കിടന്നടുത്ത് നിന്ന് അയാൾ മെല്ലെ എഴുന്നേറ്റു……….. അപ്പോഴാണ് അവൾ ആ മുഖം ശ്രദ്ധിക്കുന്നത്…. “എവിടെയോ കണ്ട് മറന്ന കണ്ണുകൾ ” ഒരു നിമിഷം അവൾ തരിച്ച് നിന്നു പോയി ”
” നിങ്ങൾ ”
“ഇല്ല…. ഒരിക്കലും ഇല്ല “…..
അവളുടെ കൈയ്യിൽ നിന്നും ആ കാഠാര ഊർന്നു വീണു……….
(തുടരും)

Tuesday 13 November 2018

കൺമണി

നളിനിയമ്മയുടെ വാക്കുകൾ ശരം പോലെ ഹൃദയത്തിൽ തറച്ചിരിക്കുന്നു…..
രേണുമോളെ ഗർഭിണി ആയിരിക്കുമ്പോൾ ഒരു കൈതാങ്ങിന് നിർത്തിയതാണവരെ ഇവിടെ… തനി നാട്ടിൻ പുറത്ത്കാരിയായ ഒരമ്മ….രേണുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ കൂടെയുണ്ടായിരുന്നു…….. ഇന്നുവരെ മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല….
പക്ഷേ ഇന്ന്…. എന്തിനാണവർ എന്നോട് അങ്ങനെ പറഞ്ഞത് ? ”ഞാനൊരു അമ്മയാവാൻ പാടില്ലായിരുന്നു എന്ന്….. അമ്മയെന്ന നിലയിൽ ഞാൻ ഒരു പരാജിതയാണെന്ന്”…. എവിടെയോ എന്തോ പ്രശ്നമുള്ളത് പോലെ…….
.രേഖയുടെ ഹൃദയമാകെ ചുട്ടുനീറികൊണ്ടിരുന്നു…..
ഒരു മൾട്ടിനാഷ്ണൽ കമ്പിനിയുടെ HR മാനേജർ ആയ തനിക്ക്… ഓരോ ദിവസവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല…. അതൊക്കെ ഇവരോട് പറഞ്ഞിട്ടെന്ത് കാര്യം……
തിരക്കുകൾക്കിടയിൽപ്പെട്ട് എന്റെ രേണുവിന്റെ ബാല്യവും കൗമാരുമൊന്നും ആസ്വദിക്കാൻ എനിക്ക് സാധിച്ചില്ല എന്നത് സത്യം തന്നെയാണ്… പക്ഷേ അവൾ എന്റെ ജീവനാണ്….. അവൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതു പോലും….
രേണുവിന് 6 മാസം പ്രായമുള്ളപ്പോൾ, ജീവിതത്തിന്റെ പാതി വഴിയിൽ ഞങ്ങളെ ഉപേക്ഷിച്ച്പ്പോയ നീരജിന്റെ ഓർമ്മകൾ ഇല്ലാതെയാണ് ഞാൻ അവളെ വളർത്തിയത്… അന്ന് മുതൽ ഒരു തരം വാശിയായിരുന്നു മനസ്സിൽ… ഒരു കുറവും അറിയിക്കാതെ രേണുമേളെ വളർത്തണമെന്ന വാശി…
ഇങ്ങനെ ഒരു നൂറുക്കൂട്ടം വാദപ്രതിവാദങ്ങൾ മനസാക്ഷിയുടെ കോടതിയിൽ നടന്നുകൊണ്ടിരുന്നു ….
ഓഫീസിൽ ഇരിക്കമ്പോഴും ചിന്ത മുഴുവൻ രേണുവിനേയും നളിനിയമ്മയേയും ചുറ്റിപ്പറ്റിയായിരുന്നു…..
തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഹാഫ് ഡേ അവധിയെടുത്തു…. എത്രയും പെട്ടന്ന് വീട്ടിൽ എത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ….. സ്ഥിരം പോകുന്ന വഴികൾക്ക് പോലും ദൈർഘ്യം കൂടിയതുപോലെ……
ഫ്ലാറ്റിന്റെ മുമ്പിലെത്തി കോളിംഗ് ബെല്ലടിച്ചു നോക്കി.. ഒരനക്കവുമില്ല… പിന്നെ ഫോൺ എടുത്ത് നളിനിയമ്മയെ വിളിച്ചു…വാതിൽ തുറന്നു താരാൻ ആവശ്യപ്പെട്ടു….. ഹാഫ് ഡേ ലീവെടുത്ത് വന്നതാണെന്നും കൂടി കൂട്ടി ചേർത്തപ്പോ അവരുടെ ശബ്ദത്തിലെ പതർച്ച ഞാൻ ശ്രദ്ധിച്ചു….
എന്ത് പറ്റി അവർക്ക്….. അവരിലെ ഈ മാറ്റത്തിന് കാരണമെന്താണ്… അങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസിൽ തൊടുത്തിയപ്പോഴും എന്റെ തോന്നലായിരിക്കും എന്ന് സ്വയം ആശ്വസിച്ചു……
കുറച്ച് സമയത്തിനു ശേഷമാണ് നളിനിയമ്മ വാതിൽ തുറന്നത്…
കരഞ്ഞു കലങ്ങി കണ്ണുകൾ ആരെയോ ഭയക്കുന്നതുപ്പോലെ…..
“എന്തുപ്പറ്റി നളിനിയമ്മേ …എന്നോട് പറയൂ… നിങ്ങളിലെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു”……
നളിനിയമ്മ രേഖയെ ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല… ഇത് രേഖയെ വീണ്ടും തളർത്തി…
ശബ്ദത്തിന്റെ ഘനം ഒന്നുക്കൂടെ കൂട്ടി അവൾ വീണ്ടും ചോദിച്ചു……
വാർദ്ധിക്യം ബാധിച്ച ആ വിരലുകൾ ബെഡ് റൂമിലേക്ക് ചൂണ്ടി നിന്നു… രേഖയുടെ കണ്ണുകളിലെ ആകാംഷ കൂടി വന്നു…….. അവൾ ബെഡ് റൂം ലക്ഷ്യം വെച്ച് നടന്നു….
(തുടരും,)

Monday 12 November 2018

എഴുത്തുകാരി


ഞായറാഴ്ച്ച ആയതുകൊണ്ട് തന്നെ മൊഫൈലും പിടിച്ച് പതിവുപോലെ ഉമ്മറത്തെ കസേരയിൽ വന്നിരുന്നു…. എഴുത്ത് തലയ്ക്ക് പിടിച്ചിട്ടൊന്നുമല്ലഎന്നാലും എന്തൊക്കെയോ കാച്ചി കുറുക്കാൻ മനസ് കിടന്ന് ശ്വാസം മുട്ടുക്കുന്നതുപോലെ….

ബേപ്പൂർ സുൽത്താൻ അദ്ദേഹത്തിന്റെ ഒട്ടുമിക്ക ജീവിതഗന്ധിയായ കഥകളും എഴുതി തുടങ്ങിയത് ഇതുപോലെ ഉമ്മറത്തെ ഒരു ചാരുകസേരയിൽ ഇരുന്നിട്ടാണെന്ന് ഓർക്കുമ്പോ ഒരു ആശ്വാസം….

ആശ്വാസത്തെ മനസ്സ് കൊണ്ട് പുണർന്ന്…. എന്തെഴുതണം എന്ന ചിന്ത, എന്നിലെ ഇന്നലകളെ ഉണർത്തി…. ഇന്നലകളെ സ്മരിക്കുക…. ഒരു നല്ല കാര്യം തന്നെയാണ്പെട്ടെന്നൊരു ദിവസം സടകുടഞ്ഞെഴുന്നേറ്റ് എഴുതാൻ മാത്രം ഞാൻ ബുദ്ധനൊന്നും അല്ലല്ലോ….

അപ്പൊപ്പിന്നെ ആദ്യത്തെ എഴുത്തിനെ കുറിച്ച് തന്നെയാവട്ടെ ഇന്നത്തെ സ്മരിക്ക ….

അങ്ങനെ എന്നെ LP സ്കൂളിൽ നിന്നും UP സ്കൂളിലേക്ക്, ഞങ്ങളുടെ കോട്ടക്കലിന്റെ അഭിമാനമായ രാജാസിലേക്ക് ചേർത്തു…. രാജാക്കൻമാരുടെ ഗുരുകുലത്തിൽ പഠിക്കാൻ കഴിഞ്ഞതും, ഏറ്റവും അടുത്ത കൂട്ടുകാരി സാന്ദ്രയുടെ ക്ലാസിൽ ആദ്യത്തെ ബെഞ്ചിൽ തന്നെ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞതും എന്റെ സന്തോഷത്തെ ഇരട്ടിപ്പിച്ചു

അങ്ങനെ ഒരു മഴക്കാലത്ത് എന്റെ UP സ്കൂൾ ജീവിതം തുടങ്ങി…..

ക്ലാസിലേക്ക് കടന്നു വന്ന അദ്ധ്യാപകർ ഞങ്ങളിൽ ഒളിഞ്ഞ് കിടന്ന കലകളെ ഉണർത്തി കടന്നു പോയി….

സ്വന്തമായി രചിച്ച കവിത ചൊല്ലി ക്ലാസിലെ ഒരു പെൺകിടാവ് കൈയ്യടി നേടിയപ്പോൾ..

എനിക്കും ഒരാഗ്രഹം കൈയ്യടി നേടാൻ…. രോഗി ഇച്ചിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ എന്നോണ്ണം, മഴയേ കുറിച്ച് എല്ലാവരോടും കവിത എഴുതി കൊണ്ടുവരാൻ മലയാളം അദ്ധ്യാപിക പറഞ്ഞ നിമിഷം മനസ് തുള്ളിക്കളിക്കുകയായിരുന്നു

അങ്ങനെ ആദ്യമായി ഞാനും എഴുതി മഴയെ കുറിച്ച് ഒരു കവിത

പിറ്റേ ദിവസം ,കവിത കേൾപ്പിപ്പ് കൈയ്യടി നേടാലോ എന്ന സന്തോഷത്തിൽ ഇത്തിരി നേരത്തെ തന്നെ ക്ലാസിലെത്തിഒരായിരം തവണ മനസ്സിൽ ചൊല്ലി ഉറപ്പിച്ച്, അദ്ധ്യാപികയുടെ വരവിനായി കണ്ണും നട്ട് വരാന്തയിലേക്ക് നോക്കിയിരിരുന്നു

വെള്ളയിൽ നീല വലിയ പൂക്കളോട് കൂടിയ സാരി ഉടുത്ത് ക്ലാസിലേയ്ക്ക് കയറി വന്ന അദ്ധ്യാപികയുടെ മുഖം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു…..

എല്ലാവരേയും താൻ ഇരിക്കുന്ന സ്ഥലത്തേയ്ക്ക് വിളിപ്പിച്ച് ,,നോട്ടുപുസ്തകത്തിലെ മഴയെ കുറിക്കുന്ന കവിതയിൽ നീട്ടി ശരിയിട്ട് അഭിനന്ദിക്കുന്ന ടീച്ചർ തകർത്ത് കളഞ്ഞത് എന്റെ സ്വപ്നത്തെ ആണ്.. കൈയ്യടി നേടി വലിയ കവിയത്രി ആവണമെന്നുള്ള എന്റെ ആഗ്രഹത്തെയും…….

പിന്നീടൊരിക്കൽ ക്ലാസിൽ , ഞാൻ എഴുതിയ കവിതയുമായി നിന്ന എന്നെ അവകാശ തർക്കങ്ങളുമായി വന്ന് , വാക്കെന്ന അമ്പാൽ തകർത്തെറിഞ്ഞത് എന്റെ പ്രിയപ്പെട്ടവർ തന്നെയായിരുന്നു

പിന്നെ അങ്ങോട്ടുള്ള എഴുത്തുകൾ എല്ലാം മറ്റുള്ളവർക്ക് വേണ്ടിയായിരുന്നു….പുറം ലോകം കാണിക്കാതെ ഒളിപ്പിച്ച് വെച്ച എന്റെ വരികൾ മറ്റുള്ളവരുടെ പേരിൽ വെളിച്ചം കണ്ടപ്പോഴും എനിക്ക് സന്തോഷമായിരുന്നു ….. പല കോളേജ് മാഗസിനിലും എന്റെ പേരിന്റെ സ്ഥാനത്ത് മറ്റുള്ളവരുടെ പേര് അച്ചടിച്ച് വന്നപ്പോഴുംസ്വന്തം കുഞ്ഞിനെ അമ്മയ്ക്കറിയാലോഎന്ന് പറഞ്ഞ് സ്വയം ആശ്വസിച്ചുഅങ്ങനെ എത്രയോ അനുഭവങ്ങൾ….


എന്റെ ഡയറിക്കുള്ളിൽ മറ്റാരും കാണാതെ ഒളിപ്പിച്ച് വച്ച, എന്റെ എഴുത്തുകൾക്ക് ജീവൻ ഉണ്ടായിരുന്നെങ്കിൽ അവ പറയുമായിരുന്നു ….. അക്ഷരങ്ങളെ പ്രണയിച്ച ഒരു ബാല്യത്തിന്റെ നനവുള്ളകഥകൾ……..

ഞാനെന്ന മരീചിക

ഹൃദയത്തിൽ നീ കോറിയിട്ട വാക്കുകളാണ്

മുന്നോട്ടോടാൻ ശക്തിയേകിയത്……

മരുപ്പച്ച തേടി അലഞ്ഞതും

മരീചികയാണെന്നറിഞ്ഞതും ഇവിടെ

സത്യമെന്ന വാക്കു പോലും

മിഥ്യയിൽ ഒളിച്ചിരിക്കുന്നതും

കഥയറിയാതെ ആട്ടം കാണുന്നവരും

കളി കണ്ട് രസിക്കുന്നവരും

കിട്ടിയ വേഷങ്ങൾ മനോഹരമായി

ആടുന്നവരും ഇവിടെ….

അവസാന ശ്വാസം നിലക്കുന്നതും കാത്ത്….

ചിതയൊരുക്കി കാത്തിരിക്കുന്നവരും ,

സ്വയം ഒടുങ്ങുന്നവരും ഇവിടെ….

ഇതാണ് ജീവിതമെന്ന മരീചിക

ഇവിടെയാണ് ഞാൻ എന്ന മിഥ്യ

ജനന മരണ സത്യങ്ങളായ്

മാറ്റപ്പെടുന്നത്….

നീ കോറിയിട്ട് പോയ വഴിയിൽ

നിന്നെയും കാത്ത് കിടപ്പുണ്ട്

മരുപ്പച്ചയില്ലാത്ത ഞാനെന്ന മരീചിക

മരീചിക


എന്നിലെ മരീചികയാണു നീ

മിഥ്യയായൊരു ദർശനം മാത്രം

മൃതി അടഞ്ഞൊരു കാവ്യശകലമായ്

നിന്നെയും തേടി അലയുന്നു ഞാൻ ഇന്ന്

അനന്തമാം ആകാശവീഥിയിൽ അന്ന്

കൂടുകൂട്ടാൻ മോഹിച്ച് പോയതും

നേർത്ത മാരി തൻ നൂലിൽ പിടിച്ച്

ഹിമവാന്റെ നെറ്റിയെ

പുണരാൻ കൊതിച്ചതും……

അറിയുന്നു ഞാൻ ഇന്നതല്ലാം വെറും

മരുവിലെ മായ കാഴ്ച്ചകൾ മാത്രം







മൊഴി


ആളുകളുടെ ബഹളം കേട്ടാണ് കണ്ണുകൾ തുറക്കാൻ ശ്രമിച്ചത്…. ശക്തിയോടെ തുറന്നിട്ടും കണ്ണുകൾ എന്തേ അടഞ്ഞ് പ്പോകുന്നു……. ശരീരം ആകെ ഒരു മരവിപ്പ്……. എന്താണ് സംഭവിച്ചത്?????? ഒന്നും മനസിലാകുന്നില്ല…..

ആരോ തന്നെ തട്ടി വിളിക്കുന്നതു പോലെഇത്തിരി പ്രയാസപ്പെട്ട് തന്നെ കണ്ണുകൾ തുറന്നുരാക്…. Dr. രാകേഷ്…. തന്റെ പ്രിയ മിത്രംഅല്ല തന്റെ പറയാതെ പറഞ്ഞപ്രണയം….. രക്തത്തിൽ കുളിച്ചിരിക്കുന്നു അവൻ……. അപ്പോഴേയ്ക്കും സഞ്ചരിച്ച കാർ കത്തി തുടങ്ങിയിരുന്നുമരത്തിലിടിച്ച കാറിൽ നിന്ന് രേണുകയും രാകേഷും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു….

ഇടിയുടെ ആഘാതമായിരിക്കാം….. രാകേഷിന്റെ തലയിലൂടെ രക്തം ഒലിച്ചിങ്ങുന്നുണ്ട്…. കാഴ്ച്ച രേണുവിന് സഹിക്കാവുന്നതിനും അപ്പുറമായിയിരുന്നു.. ഒന്നുറക്കെ കരയാൻ പോലും കഴിയാത്ത വിധം, താൻ തളർന്നിരിക്കുന്നുകാര്യമായ പരിക്കുകൾ ഇല്ലാത്തതു കൊണ്ടാവാം എല്ലാവരുടേയും ശ്രദ്ധ രാകേഷിലാണ്

പിന്നെ എല്ലാം പെട്ടന്നായിരുന്നു…. ഭയജനകമായ ശബ്ദത്തോടെ ആബുലൻസ് ഇരുവരെയും കൊണ്ട് പറന്നു….. മെഡിക്കൽ കോളേജിലേയ്ക്ക്.. തങ്ങളുടെ പറയാതെ പറഞ്ഞ പ്രണയം ഉറങ്ങുന്ന അതേ കോളേജിലേക്ക്.. ഇടയ്ക്ക് വെച്ച് രേണു രക്തം ശർദ്ധിച്ചതോടെ Mobile ICU ലെ ഡോക്ടർ പരിഭ്രാന്തിയിലായി…. മെല്ലെ അവളുടെ കണ്ണുകൾ അടയാൻ തുടങ്ങികാറ്റിന്റെ ഗതിക്ക് അനുസരിച്ച് മാത്രം, സഞ്ചരിക്കുന്ന അപ്പൂപ്പൻ താടിയെ പോലെ അവളുടെ മനസ്സ് പറന്നുയർന്നു:…. അപ്പോഴും അവളുടെ നാവിൽ ഒരേ ഒരു മന്ത്രമായിരുന്നു….. രാക് ….. എന്റെ രാക്


(തുടരും)

പെൺമ


അപമാനഭാരത്താൽ നീറി പുകയുകയാണ് മനസ്സ്നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രംഒരു പോള കണ്ണടച്ചിട്ടില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകകളുമായി ശാരദ അലമാരയിലെ തുണികളെല്ലാം കട്ടിലേയ്ക്ക് വലിച്ചിട്ടുകൊണ്ടിരുന്നു …… ചരടു പൊട്ടിയ പട്ടം പോലെ മനസ്കൈവിട്ട് പോയിരിരുക്കുന്നു.. ഒരു ഭ്രാന്തിയിലെ ചേഷ് oകൾ എല്ലാം തന്നെ അവളിൽ പ്രകടമായിരുന്നു..



രവി.. അവനാണ് അവൾക്കെല്ലാം.. അനാഥത്വം ഒറ്റപ്പെടുത്തി മാറ്റിനിർത്തിയപ്പോഴും ചേർത്ത് പിടിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.. സംരക്ഷിക്കാൻ ആരുമില്ലാത്ത പെണ്ണിന്റെ മടിക്കുത്തഴിക്കാൻ വന്നവർക്ക് മുന്നിൽ അവളെ താലിചാർത്തിജീവിത സഖിയാക്കിഉശിര് കാണിച്ചവന്നാണ് രവി ……



ഇന്നുവരെ രവിയുടെ കണ്ണുകളിൽ കണ്ട ധൈര്യത്തേക്കാൾആയിരം മടങ്ങ് തീഷ്ണത അവൾ അറിയുകയായിരുന്നു…..



അതേ…. രവിയേട്ടൻ പറഞ്ഞതു തന്നെയാണ് ശരിജീവിക്കാനല്ലെ കാശും അഭിമാനവും ആവിശ്യമുള്ളു…. മരിക്കാൻ ഇതൊന്നും വേണ്ടല്ലോ….



ജീവിതത്തിന്റെ വേലിയേറ്റങ്ങൾ അറിയാതെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന അമ്മുവിന്റെ നിഷ്കളങ്കമായ മുഖത്തേയ്ക്ക് നോക്കി അവൾ വിങ്ങിപ്പൊട്ടി…. ഒത്തിരി വർഷത്തെ പ്രാർത്ഥനകളുടേയും ചികിത്സയുടേയും ഫലമാണ് അനുഗ്രഹഞങ്ങടെ അമ്മു….



വിരസമായ ഞങ്ങളുടെ ജീവിതം അവസാനിച്ചത് അവളുടെ വരവോട്കൂടിയാണ്



അരപ്പട്ടിണിയാണെങ്കിലും അവളുടെ ഒരു കാര്യത്തിനും ഇതുവരെ മുടക്കം വരുത്തിയിട്ടില്ല



നശിച്ച ദിവസംഎല്ലാം തകർത്തെറിയുകയായിരുന്നു. രവിയേട്ടൻ ചികിത്സക്കും മറ്റുമായി ഭാസ്കരൻ മുതലാളിയുടെ കൈയ്യിൽ നിന്നും വാങ്ങിയ തുകകൾ പലിശയും കൂട്ടുപലിശയുമായി ഒരു ഭീമമായ തുകയായിരിക്കുന്നു. കിടപ്പാടം പോലും അയാൾ കൈക്കലാക്കി…. എന്നിട്ടും അയാളുടെ ആർത്തി ഒടുങ്ങിയിട്ടില്ല.



കാശ് ഇല്ലാച്ചാ വേണ്ട രവിയെ…. നിന്റെ ഭാര്യ ഇല്ല്യേ ശാരദ…. ഓളോട് ഇവിടറ്റം വന്നിട്ട് പോവാൻ പറഞ്ഞാമതി



തന്റെ ശാരദയ്ക്ക് വിലയിട്ട മുതലാളിയുടെ കഴുത്തിനു പിടിച്ച രവിയ്ക്ക് അയാളുടെ ബലിഷ്ഠമായ കരങ്ങളെ ചെറുക്കാനായില്ല..



തന്നെ രവിയേട്ടന്റെ നെഞ്ചിലേക്ക് കാഠാര കുത്തി ഇറക്കിയപ്പോൾ ഇല്ലാതായത് ഞങ്ങളുടെ സ്വപനങ്ങളായിരുന്നുപ്രതീക്ഷകൾ ആയിരുന്നു..



മാംസം കൊത്തിപ്പറിക്കാൻ ചീറിയടുക്കുന്ന കഴുകന്റെ കണ്ണുകളേക്കാൾ ഭയാനകമായിരുന്നു അയാളുടെ കണ്ണുകളും ചുണ്ടുകളും



പ്രാണൻ പിടയുന്ന വേദനയേക്കാൾ എന്റെ രവിയേട്ടനെ നോവിച്ചത് ഞങ്ങൾക്കിനി ആരുണ്ടെന്ന ചിന്ത ആയിരിക്കാം….



ഒരാഴ്ച്ച ബോധമില്ലാതെ മരണത്തോട് പൊരുതി ഗവൺമെൻറ് ആശുപത്രിയിൽ കിടന്നപ്പോഴും ചുണ്ടുകൾ മന്ത്രിച്ചത്ന്റെ മ്മൂ” ””” എന്നാണ്അത്ര ജീവനായിരുന്നു രവിയേട്ടന് അവളെ



കാര്യങ്ങൾ വഷളായികൊണ്ടിരിക്ക്യാന്നുംവലിയ ആശുപത്രിയിലേക്ക് രവിയേട്ടനെ മാറ്റണമെന്നും ഡോക്ടർ സൂചിപ്പിച്ചതാണ്എന്നാൽ അവിടെയും നശിച്ച പണം ഞങ്ങളെ തോൽപ്പിച്ചു



അന്ന് രവിയേട്ടൻ മരിച്ച ദിവസം, അല്ലഞാൻ രവിയേട്ടനെ എന്റെ കൈകൾ കൊണ്ട് രക്ഷപ്പെടുത്തിയ ദിവസം….. നശിച്ചവൻ വന്നിരുന്നു ,എന്റെ ഏട്ടനെക്കാണാൻ…..



പണോ, സ്വത്തോ എന്താച്ചാലും ഞാൻ തരാനിക്ക് നിന്നെ തന്നൂച്ചാൽ “.. ഇതും പറഞ്ഞ് നശിച്ചവൻ അട്ടഹസിച്ചു…..



നിസഹായയായ സ്ത്രീയിലെ ഭ്രാന്തിയെ അട്ടഹാസത്തിന് ഉണർത്താൻ കഴിഞ്ഞു….



ലോകത്ത് മാനം വിറ്റ് ജീവിക്കാൻ വയ്യാത്തോണ്ട് തന്നെയാണ്…. ജീവച്ഛവ മായി കിടന്ന രവിയേട്ടനെ ഞാൻ രക്ഷപ്പെടുത്തിയത് …. എന്നേക്കുമായിഎന്റെ കൈകൾ കൊണ്ട്……..”



രവിയുടെ ഉൾവിളി….. ശാരദയുടെ ചിന്തകളെ തടഞ്ഞു.



വരൂ….ശാരാദേഞാൻ നിനക്കായ് കാത്തിരിക്കുകയാണ്”…..



ഇനി നമ്മുക്ക് ഉറങ്ങാംസമയം തീരെയില്ല.. ”



ഭാസ്കരൻ മുതലാളി എത്തുന്നതിനു മുമ്പേ വരൂ…… ”



അമ്മുവിനെ തനിച്ചാക്കി പോവാൻ തനിക്കാവില്ല ലോകത്തിൽ വേറെയൊരു ശാരദയായി മാറാൻ ഞാൻ അവളെ വിട്ട് കൊടുക്കില്ല”…



ഒരു അമ്മയിലെ ഭ്രാന്തി വീണ്ടും ഉണരുകയായിരുന്നു



മരണത്തിന്റെ നേർത്ത താരാട്ടിൽ…. ഒരിക്കലും ഉണരാതെഅവൾ ഉറങ്ങി….”എന്റെ കൈകൾ കൊണ്ട് തന്നെ ഞാൻ അവളെ ഉറക്കി”….അച്ഛനു കൂട്ടായി പ്രിയ മകൾ …”’ഇനി അച്ഛന്റെ മടിയിൽ ഉറങ്ങട്ടെ “….



പ്പെട്ടന്നാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്..



ശാരദ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് വാതിൽ തുറന്നു….



കാമവെറി പൂണ്ട കഴുകൻ കണ്ണുകളുമായി ഭാസ്കരൻ മുതലാളി



അയാൾ അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ അകത്തേയ്ക്ക് കടന്നു…..



ശാരദേ, … ഇന്ന് നീയെന്നെ വീട്ടിലേക്ക് ക്ഷണിച്ചപ്പോ നിക്ക് വിശ്വസിക്കാനായില്യാട്ടോ”… പതിവിലുംസുന്ദരിയായിട്ടുണ്ട് നീ….സുന്ദരിയായ ഒരു യക്ഷിയെ പോലെ”…



ഇതും പറഞ്ഞ് അയാൾ അട്ടഹസിച്ചു



നിന്റെ കേട്ട്യോനെ കുത്തിയത് കൊല്ലാനായിരുന്നില്ലഎന്നാലും എന്നോട് നിനക്ക് ക്ഷമിക്കാനായല്ലോ”….



പണ്ടേ എനിക്ക് നീയെന്നു വെച്ചാ ലഹരിയായിരുന്നുനിനക്ക് എന്നെ പഥ്യാമല്ലാച്ചാലും.”



നിന്റെ രവിയ്ക്ക് വേണ്ടതെല്ലാം ഞാൻ ചെയ്ത് കൊടുത്തത്നിനക്ക് വേണ്ടിയാ…. എന്നിട്ടും നിനെക്കും നായക്കും അഹങ്കാരം…”



പ്പോട്ടെഎവിടെ നിന്റെ മോള്ഇപ്പോഴെ അവൾ നിന്നേക്കാൾ സുന്ദരിയാ” ”വലുതാവുമ്പോൾ എന്തായിരിക്കും ????… ഇതും പറഞ്ഞ്, അയാൾ അവിടെ ആകെ ഒന്നു കണ്ണോടിച്ചു



കട്ടിലിൽ തുണികൾക്കിടയിൽ കിടന്ന അമ്മുവിൽ മാത്രം അയാളുടെ ദൃഷ്ടി പതിഞ്ഞില്ല … “നിന്റെ മോളിവിടെ ഇല്ലാത്തത് നന്നായി…. നിനക്ക് എന്താ വേണ്ടേച്ചാ എന്നോട് പറഞ്ഞാ മതി… ”



എനിക്ക് വേണ്ടത് നീയ്യും”…



ഒരു കള്ള ചിരിയോടെ ഭാസ്കരൻ മുതലാളി ശാരദയുടെ കൈയ്യിൽ പിടിച്ചു



എന്താ ഇത്ര തിടുക്കം…. വെളുക്കുവോളം സമയം ഇല്ലേ.. “..



ഇനി എനിക്ക് നിങ്ങളാണ് ലോകം.. നിങ്ങളെന്ന ലോകത്തെ എനിക്ക് കീഴടക്കണം.. ‘”



ഒരു പാട് പെണ്ണുങ്ങളെ കീഴടക്കിയ ഭാസ്കരൻ മുതലാളിയെ ഞാൻ കീഴടക്കാൻ പോവുകയാണ്”…..



ഇതുംപറഞ്ഞ് ശാരദ പൊട്ടിച്ചിരിച്ചു.. നിശബ്ദമായ ഇരുട്ടിനെ കീറി മുറിച്ച് അവളുടെ ചിരി അന്തരീക്ഷമാകെ മുഴങ്ങിഅവളുടെ ചിരിയ്ക്ക് കൂട്ടായ് ചീവീടുകളും വവ്വാലുകലും ….



ഒളിപ്പിച്ച് വെച്ച കാഠാരയുടെ രക്ത ദാഹം മാറ്റാൻ അവൾ അയാളെ ആഞ്ഞു കുത്തിഅവളിലെ പെൺമയിലെ ഭാന്ത്രി സംഹാരമൂർത്തിയായി തകർത്താടി



അന്നത്തെ പുലർക്കാലത്തെ കാറ്റിന് ചോരയുടെ ഗന്ധമായിരുന്നു…. ഭാസ്കരൻ മുതലാളിയുടെ ചുടുചോരയുടെ ഗന്ധം….. ഒപ്പം ഒരു കൊലപാതകി പെണ്ണിന്റെ ആത്മഭൂതിയും…..