Monday 12 November 2018

തനിയെ

നിശ്ചലമായെൻ ഹൃദയതുടിപ്പും

മരവിച്ചു പോയി ദേഹമാസകലം

തനിയെ കിടക്കുന്നു ഉമ്മറപടി മേൽ ,

ചിതലരിച്ചയെൻ പുസ്തക താളുകൾ …..

എഴുതിതീരാത്ത താളുകൾ ഇല്ലിനി

കരിപിടിച്ചു പോയി എഴുത്തുകോലിനും..

ഇരുളിൽ നിന്ന് അടർന്നു വീണതും

ജീവിതജ്വാലയിൽ എരിഞ്ഞമർന്നതും

ഇടവഴികൾ ഇനിയും തനിയെ താണ്ടണം-

ചിതലിനിരയായി തീരുവാനെന്നാലും,


അഗ്നികുണ്ടത്തിൽ അമരുവാനായാലും…..

No comments:

Post a Comment