Monday 12 November 2018

പെൺമ


അപമാനഭാരത്താൽ നീറി പുകയുകയാണ് മനസ്സ്നേരം വെളുക്കാൻ മണിക്കൂറുകൾ മാത്രംഒരു പോള കണ്ണടച്ചിട്ടില്ല.. കരഞ്ഞു കലങ്ങിയ കണ്ണുകകളുമായി ശാരദ അലമാരയിലെ തുണികളെല്ലാം കട്ടിലേയ്ക്ക് വലിച്ചിട്ടുകൊണ്ടിരുന്നു …… ചരടു പൊട്ടിയ പട്ടം പോലെ മനസ്കൈവിട്ട് പോയിരിരുക്കുന്നു.. ഒരു ഭ്രാന്തിയിലെ ചേഷ് oകൾ എല്ലാം തന്നെ അവളിൽ പ്രകടമായിരുന്നു..



രവി.. അവനാണ് അവൾക്കെല്ലാം.. അനാഥത്വം ഒറ്റപ്പെടുത്തി മാറ്റിനിർത്തിയപ്പോഴും ചേർത്ത് പിടിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.. സംരക്ഷിക്കാൻ ആരുമില്ലാത്ത പെണ്ണിന്റെ മടിക്കുത്തഴിക്കാൻ വന്നവർക്ക് മുന്നിൽ അവളെ താലിചാർത്തിജീവിത സഖിയാക്കിഉശിര് കാണിച്ചവന്നാണ് രവി ……



ഇന്നുവരെ രവിയുടെ കണ്ണുകളിൽ കണ്ട ധൈര്യത്തേക്കാൾആയിരം മടങ്ങ് തീഷ്ണത അവൾ അറിയുകയായിരുന്നു…..



അതേ…. രവിയേട്ടൻ പറഞ്ഞതു തന്നെയാണ് ശരിജീവിക്കാനല്ലെ കാശും അഭിമാനവും ആവിശ്യമുള്ളു…. മരിക്കാൻ ഇതൊന്നും വേണ്ടല്ലോ….



ജീവിതത്തിന്റെ വേലിയേറ്റങ്ങൾ അറിയാതെ കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന അമ്മുവിന്റെ നിഷ്കളങ്കമായ മുഖത്തേയ്ക്ക് നോക്കി അവൾ വിങ്ങിപ്പൊട്ടി…. ഒത്തിരി വർഷത്തെ പ്രാർത്ഥനകളുടേയും ചികിത്സയുടേയും ഫലമാണ് അനുഗ്രഹഞങ്ങടെ അമ്മു….



വിരസമായ ഞങ്ങളുടെ ജീവിതം അവസാനിച്ചത് അവളുടെ വരവോട്കൂടിയാണ്



അരപ്പട്ടിണിയാണെങ്കിലും അവളുടെ ഒരു കാര്യത്തിനും ഇതുവരെ മുടക്കം വരുത്തിയിട്ടില്ല



നശിച്ച ദിവസംഎല്ലാം തകർത്തെറിയുകയായിരുന്നു. രവിയേട്ടൻ ചികിത്സക്കും മറ്റുമായി ഭാസ്കരൻ മുതലാളിയുടെ കൈയ്യിൽ നിന്നും വാങ്ങിയ തുകകൾ പലിശയും കൂട്ടുപലിശയുമായി ഒരു ഭീമമായ തുകയായിരിക്കുന്നു. കിടപ്പാടം പോലും അയാൾ കൈക്കലാക്കി…. എന്നിട്ടും അയാളുടെ ആർത്തി ഒടുങ്ങിയിട്ടില്ല.



കാശ് ഇല്ലാച്ചാ വേണ്ട രവിയെ…. നിന്റെ ഭാര്യ ഇല്ല്യേ ശാരദ…. ഓളോട് ഇവിടറ്റം വന്നിട്ട് പോവാൻ പറഞ്ഞാമതി



തന്റെ ശാരദയ്ക്ക് വിലയിട്ട മുതലാളിയുടെ കഴുത്തിനു പിടിച്ച രവിയ്ക്ക് അയാളുടെ ബലിഷ്ഠമായ കരങ്ങളെ ചെറുക്കാനായില്ല..



തന്നെ രവിയേട്ടന്റെ നെഞ്ചിലേക്ക് കാഠാര കുത്തി ഇറക്കിയപ്പോൾ ഇല്ലാതായത് ഞങ്ങളുടെ സ്വപനങ്ങളായിരുന്നുപ്രതീക്ഷകൾ ആയിരുന്നു..



മാംസം കൊത്തിപ്പറിക്കാൻ ചീറിയടുക്കുന്ന കഴുകന്റെ കണ്ണുകളേക്കാൾ ഭയാനകമായിരുന്നു അയാളുടെ കണ്ണുകളും ചുണ്ടുകളും



പ്രാണൻ പിടയുന്ന വേദനയേക്കാൾ എന്റെ രവിയേട്ടനെ നോവിച്ചത് ഞങ്ങൾക്കിനി ആരുണ്ടെന്ന ചിന്ത ആയിരിക്കാം….



ഒരാഴ്ച്ച ബോധമില്ലാതെ മരണത്തോട് പൊരുതി ഗവൺമെൻറ് ആശുപത്രിയിൽ കിടന്നപ്പോഴും ചുണ്ടുകൾ മന്ത്രിച്ചത്ന്റെ മ്മൂ” ””” എന്നാണ്അത്ര ജീവനായിരുന്നു രവിയേട്ടന് അവളെ



കാര്യങ്ങൾ വഷളായികൊണ്ടിരിക്ക്യാന്നുംവലിയ ആശുപത്രിയിലേക്ക് രവിയേട്ടനെ മാറ്റണമെന്നും ഡോക്ടർ സൂചിപ്പിച്ചതാണ്എന്നാൽ അവിടെയും നശിച്ച പണം ഞങ്ങളെ തോൽപ്പിച്ചു



അന്ന് രവിയേട്ടൻ മരിച്ച ദിവസം, അല്ലഞാൻ രവിയേട്ടനെ എന്റെ കൈകൾ കൊണ്ട് രക്ഷപ്പെടുത്തിയ ദിവസം….. നശിച്ചവൻ വന്നിരുന്നു ,എന്റെ ഏട്ടനെക്കാണാൻ…..



പണോ, സ്വത്തോ എന്താച്ചാലും ഞാൻ തരാനിക്ക് നിന്നെ തന്നൂച്ചാൽ “.. ഇതും പറഞ്ഞ് നശിച്ചവൻ അട്ടഹസിച്ചു…..



നിസഹായയായ സ്ത്രീയിലെ ഭ്രാന്തിയെ അട്ടഹാസത്തിന് ഉണർത്താൻ കഴിഞ്ഞു….



ലോകത്ത് മാനം വിറ്റ് ജീവിക്കാൻ വയ്യാത്തോണ്ട് തന്നെയാണ്…. ജീവച്ഛവ മായി കിടന്ന രവിയേട്ടനെ ഞാൻ രക്ഷപ്പെടുത്തിയത് …. എന്നേക്കുമായിഎന്റെ കൈകൾ കൊണ്ട്……..”



രവിയുടെ ഉൾവിളി….. ശാരദയുടെ ചിന്തകളെ തടഞ്ഞു.



വരൂ….ശാരാദേഞാൻ നിനക്കായ് കാത്തിരിക്കുകയാണ്”…..



ഇനി നമ്മുക്ക് ഉറങ്ങാംസമയം തീരെയില്ല.. ”



ഭാസ്കരൻ മുതലാളി എത്തുന്നതിനു മുമ്പേ വരൂ…… ”



അമ്മുവിനെ തനിച്ചാക്കി പോവാൻ തനിക്കാവില്ല ലോകത്തിൽ വേറെയൊരു ശാരദയായി മാറാൻ ഞാൻ അവളെ വിട്ട് കൊടുക്കില്ല”…



ഒരു അമ്മയിലെ ഭ്രാന്തി വീണ്ടും ഉണരുകയായിരുന്നു



മരണത്തിന്റെ നേർത്ത താരാട്ടിൽ…. ഒരിക്കലും ഉണരാതെഅവൾ ഉറങ്ങി….”എന്റെ കൈകൾ കൊണ്ട് തന്നെ ഞാൻ അവളെ ഉറക്കി”….അച്ഛനു കൂട്ടായി പ്രിയ മകൾ …”’ഇനി അച്ഛന്റെ മടിയിൽ ഉറങ്ങട്ടെ “….



പ്പെട്ടന്നാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്..



ശാരദ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് വാതിൽ തുറന്നു….



കാമവെറി പൂണ്ട കഴുകൻ കണ്ണുകളുമായി ഭാസ്കരൻ മുതലാളി



അയാൾ അവളുടെ സമ്മതത്തിന് കാത്ത് നിൽക്കാതെ അകത്തേയ്ക്ക് കടന്നു…..



ശാരദേ, … ഇന്ന് നീയെന്നെ വീട്ടിലേക്ക് ക്ഷണിച്ചപ്പോ നിക്ക് വിശ്വസിക്കാനായില്യാട്ടോ”… പതിവിലുംസുന്ദരിയായിട്ടുണ്ട് നീ….സുന്ദരിയായ ഒരു യക്ഷിയെ പോലെ”…



ഇതും പറഞ്ഞ് അയാൾ അട്ടഹസിച്ചു



നിന്റെ കേട്ട്യോനെ കുത്തിയത് കൊല്ലാനായിരുന്നില്ലഎന്നാലും എന്നോട് നിനക്ക് ക്ഷമിക്കാനായല്ലോ”….



പണ്ടേ എനിക്ക് നീയെന്നു വെച്ചാ ലഹരിയായിരുന്നുനിനക്ക് എന്നെ പഥ്യാമല്ലാച്ചാലും.”



നിന്റെ രവിയ്ക്ക് വേണ്ടതെല്ലാം ഞാൻ ചെയ്ത് കൊടുത്തത്നിനക്ക് വേണ്ടിയാ…. എന്നിട്ടും നിനെക്കും നായക്കും അഹങ്കാരം…”



പ്പോട്ടെഎവിടെ നിന്റെ മോള്ഇപ്പോഴെ അവൾ നിന്നേക്കാൾ സുന്ദരിയാ” ”വലുതാവുമ്പോൾ എന്തായിരിക്കും ????… ഇതും പറഞ്ഞ്, അയാൾ അവിടെ ആകെ ഒന്നു കണ്ണോടിച്ചു



കട്ടിലിൽ തുണികൾക്കിടയിൽ കിടന്ന അമ്മുവിൽ മാത്രം അയാളുടെ ദൃഷ്ടി പതിഞ്ഞില്ല … “നിന്റെ മോളിവിടെ ഇല്ലാത്തത് നന്നായി…. നിനക്ക് എന്താ വേണ്ടേച്ചാ എന്നോട് പറഞ്ഞാ മതി… ”



എനിക്ക് വേണ്ടത് നീയ്യും”…



ഒരു കള്ള ചിരിയോടെ ഭാസ്കരൻ മുതലാളി ശാരദയുടെ കൈയ്യിൽ പിടിച്ചു



എന്താ ഇത്ര തിടുക്കം…. വെളുക്കുവോളം സമയം ഇല്ലേ.. “..



ഇനി എനിക്ക് നിങ്ങളാണ് ലോകം.. നിങ്ങളെന്ന ലോകത്തെ എനിക്ക് കീഴടക്കണം.. ‘”



ഒരു പാട് പെണ്ണുങ്ങളെ കീഴടക്കിയ ഭാസ്കരൻ മുതലാളിയെ ഞാൻ കീഴടക്കാൻ പോവുകയാണ്”…..



ഇതുംപറഞ്ഞ് ശാരദ പൊട്ടിച്ചിരിച്ചു.. നിശബ്ദമായ ഇരുട്ടിനെ കീറി മുറിച്ച് അവളുടെ ചിരി അന്തരീക്ഷമാകെ മുഴങ്ങിഅവളുടെ ചിരിയ്ക്ക് കൂട്ടായ് ചീവീടുകളും വവ്വാലുകലും ….



ഒളിപ്പിച്ച് വെച്ച കാഠാരയുടെ രക്ത ദാഹം മാറ്റാൻ അവൾ അയാളെ ആഞ്ഞു കുത്തിഅവളിലെ പെൺമയിലെ ഭാന്ത്രി സംഹാരമൂർത്തിയായി തകർത്താടി



അന്നത്തെ പുലർക്കാലത്തെ കാറ്റിന് ചോരയുടെ ഗന്ധമായിരുന്നു…. ഭാസ്കരൻ മുതലാളിയുടെ ചുടുചോരയുടെ ഗന്ധം….. ഒപ്പം ഒരു കൊലപാതകി പെണ്ണിന്റെ ആത്മഭൂതിയും…..







No comments:

Post a Comment