Monday 12 November 2018

എന്റെ കുറുമ്പി

ഏലിയാമ… പേരുപോലെ വ്യത്യസ്തയായിരുന്നു അവൾ… LP സ്കൂളിന്റെ വരാന്തയിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.. ചുരുണ്ട മുടികളോട് കൂടിയ ഒരു എണ്ണ കറുമ്പി…എന്നിരുന്നാലും അവളുടെ നുണക്കുഴി കവിളുകളും കണ്ണിലെ തിളക്കവും മറ്റുള്ളവരിൽ നിന്ന് അവളെ വ്യത്യസ്തയാക്കി…. “എലി” യെന്ന വട്ടപ്പേര് കിട്ടിയത് മുതൽ അവൾ ക്ലാസിലെ വഴക്കാളിയായി… എന്റെ സ്ലേറ്റ് പെൻസിൽ കളഞ്ഞു പോയൊരു ദിവസം… അവളുടെ മുറി പെൻസിലിന്റെ ഒരു കഷ്ണം എന്റെ നേരെ നീട്ടി…. എന്റെ ഹൃദയത്തിലേക്ക് കയറുകയായിരുന്നു അവൾ… … പിന്നെ ഞാൻ അവളെ ഒളിഞ്ഞോ മറഞ്ഞോ എലിയെന്ന് വിളിച്ചിട്ടില്ല… അവൾക്കെന്നും മിനിയെന്ന വിളിപ്പേരിനോടായിരുന്നു പ്രിയം.. അധികം ആർക്കും അറിയാത്ത എന്റെ മിനി.. A LP സ്ക്കൂളിന്റെ പടികൾ ഇറങ്ങുമ്പോൾ എന്റെ ഹൃദയത്തിന്റെ ഒരു കോണിലേക്ക് എറിയപ്പെടുകയായിരുന്നു എണ്ണക്കറുമ്പിയും അവളുടെ നുണക്കഴിക്കവിളുകളും…….
പിന്നെ ഞാൻ എന്റെ മിനിയെ കണ്ടിട്ടില്ല.. എവിടെയാണെന്നു പോലും അറിയില്ല… നമ്മുക്ക് ലഭിക്കുന്ന പല സൗഹൃദങ്ങളും ഇങ്ങനെയാണ്… കാലങ്ങൾ കടന്നു പോകുമ്പോൾ ഹൃദയത്തിന്റെ ഒരു കോണിലേക്ക് മാറ്റപ്പെടുന്നവ…… എങ്കിലും വല്ലപ്പോഴും അവരെ കുറിക്കുന്ന ഓർമ്മകൾ മധുരിക്കുന്ന നീറ്റലായങ്ങനെ കിടക്കും…

No comments:

Post a Comment