Monday 12 November 2018

വെള്ളികൊലുസ്

എല്ലാവരേയും പോലെ എനിക്കും പ്രിയപ്പെട്ടതാണ് എന്റെബാല്യകാലം.. നിറമ്മുള്ള ഒത്തിരി ഓർമ്മകൾ സമ്മാനിച്ച് വിടവാങ്ങി.. ഒരു ഇടവപ്പാതിയിൽ പുള്ളി കുടയും ചൂടി ക്ലാസിലേക്ക് കടന്നു വന്ന അവളെ ഞാൻ ശ്രദ്ധിച്ചത് അവളുടെ നിഷ്കളങ്കമായ മുഖം കൊണ്ട് മാത്രമല്ല മറിച്ച് ഒത്തിരി മണികൾ തൂങ്ങി കിടക്കുന്ന ഒരു വെള്ളി കൊലുസ് അവളുടെ കണങ്കാലിനെ ചുറ്റി കിടന്നതു കൊണ്ട് തന്നെയാണ്….. അന്ന് തുടങ്ങിയ പ്രണയമാണെനിക്ക് കൊലുസിനോട്…. അടുത്ത ഇടവപാതിയ്ക്കു മുമ്പേ അച്ഛനെ മണിയടിച്ച് ഞാനും സ്വന്തമാക്കി അവളെ…. ഒത്തിരി മണികൾ തൂങ്ങി കിടക്കുന്ന സുന്ദരിയായ എന്റെ വെള്ളികൊലുസിനെ”….


No comments:

Post a Comment